‘ഫ്രീ കാൻഡിൽലൈറ്റ് ഡിന്നർ, വിസ്‌മയങ്ങൾക്ക് നന്ദി’: പവർകട്ടിനെ ട്രോളി എം വിജിൻ

ജനങ്ങളെ ദുരിതത്തിലാക്കി കൊണ്ട് 12ാം ദിവസത്തിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം. കേരളത്തെ ഇരുട്ടിലാക്കി സ്വയം ഇരുട്ടിൽ തപ്പിക്കൊണ്ടിരിക്കുന്ന സർക്കാരിനെ ട്രോളിക്കൊണ്ട് രംഗത്ത് വന്നിരിക്കയാണ് എം വിജിൻ എംഎൽഎ
ഫ്രീ കാൻഡിൽ ലൈറ്റ് ഡിന്നർ, വിസ്‌മയങ്ങൾക്ക് നന്ദി എന്ന് കുറിച്ചുക്കൊണ്ട് താൻ ഇരുട്ടിലിരുന്ന ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ചിരിക്കയാണ് എം വിജിൻ. നിരവധി പേരാണ് ചിത്രത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇന്ദിരാകട്ട് ആണോ, പ്രിയങ്കാ കട്ട് ആണോ, അതോ നുണേശൻ കട്ടോ ? ഇത്തരത്തിൽ പവർകട്ടിനെ ട്രോളി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈകുന്നേരം 6.15 PM മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്ത് പവർകട്ട് പതിവായിരിക്കുകയാണ്.
ദിവസവും മണിക്കൂറുകളോളെ ആണ് കറന്റ് പോകുന്നത്. ഇത് ജനങ്ങൾക്കിടയിൽ വലിയ ബുദ്ധിമുട്ടാണഅ ഉണ്ടാക്കിയിരിക്കുന്നത്. വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം.



