Uncategorized

കള്ളൻമാരുടെയും കൊള്ളക്കാരുടെയും കൂടാരമായി കോൺഗ്രസ് മാറി: പി എസ് സഞ്ജീവ്

കള്ളൻമാരുടെയും കൊള്ളക്കാരുടെയും കൂടാരമായി കോൺഗ്രസ് മാറിയെന്ന് എസ്എഫ്ഐ ‌‌സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം പി പ്രജിതക്ക് എതിരെയുള്ളത് ഗുരുതര കണ്ടെത്തലാണ്. താക്കോൽ സ്ഥാനങ്ങളിലേക്ക് അഴിമതിക്കാരെയാണ് നിയമിക്കുന്നത്. അഴിമതിക്കാരെ സംരക്ഷിക്കാൻ സമരം നടത്തുന്നത് കോൺഗ്രസ് നേതാക്കളാണെന്നും പി എസ് സഞ്ജീവ് ചൂണ്ടികാട്ടി.

അടിയന്തിരമായി പി പ്രജിതയെ സിൻഡിക്കേറ്റിൽ നിന്ന് പുറത്താക്കണം. കുട്ടികളുടെ ഫീസിൽ നിന്ന് 20 ലക്ഷം തട്ടിയെടുത്ത വ്യക്തിയാണ്. സിൻഡിക്കറ്റ് അംഗം നടത്തിയത് വലിയ അഴിമതിയാണെന്നും പയ്യന്നൂർ കോളേജിൽ നിന്നും അവരെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രജിത 20 ലക്ഷം തട്ടിയെടുത്തിട്ടും മാധ്യമങ്ങൾ മിണ്ടാതെ ഇരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.

സാംസ്കാരിക നായകർ പ്രതികരിക്കാൻ കഴിയാത്തവരായി മാറി. റോജി എം ജോൺ കൃത്യ സമയത്ത് പ്രതികരിക്കാൻ തയ്യാറാകണം. ആറു മാസമായി കാലടി സംസ്കൃത സർവകലാശാലയിലേക്ക് വി സി വരുന്നില്ലെന്നും പി എസ് സഞ്ജീവ് വ്യക്തമാക്കി. നാളെ കണ്ണൂർ സർവകലാശാലയിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തും. അതേ സമയത്തു തന്നെ എംജി സർവകലാ ശാലയിലേക്കും എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button