Uncategorized

ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ

റിട്ടേൺ ഓഫ് ദ് ടൈറ്റൻസ്’ ഫുട്ബോൾ പരമ്പരയിൽ പങ്കെടുക്കാനായി ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കേരളത്തിലെത്തി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് താരം വന്നിറങ്ങിയത്. ബ്രസീലിയൻ ഫുട്ബോളിന്റെ പഴയകാല പ്രമുഖരും ഇന്ത്യൻ ഇതിഹാസ താരങ്ങളും ഏറ്റുമുട്ടുന്ന മത്സരം കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് 7:30നാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബ്രസീലിയൻ ടീമിലെ ആദ്യ പന്ത്രണ്ടംഗ സംഘം കൊച്ചിയിൽ എത്തിയത്.എന്നാൽ, വിമാനത്താവളത്തിൽ എത്തിയ റൊണാൾഡീഞ്ഞോയ്ക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തത് ആശയക്കുഴപ്പത്തിനിടയാക്കി. യെല്ലോ ഫീവർ ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന ചട്ടപ്രകാരമാണ് ഈ നടപടി ഉണ്ടായത്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം താരം പുറത്തേക്ക് വന്നു.2002ൽ ബ്രസീലിനെ ലോകകപ്പ് ജേതാക്കളാക്കിയ ടീമിന്റെ നെടുംതൂണുകളായിരുന്നു റൊണാൾഡീഞ്ഞോയും റിവാൾഡോയും. റിവാൾഡോയും എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷയെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഡിയാഗോ ഗിൽ, ജൂനിയർ കമാൻഡുകായിയ, ഗോമസ്, എഡ്മിൽസൺ, ഗുസ്താവോ, നെറി, സൂസ, എലിവെൽറ്റൻ, പൗലോ സെർജിയോ, ജിയോവാനി, വിയോള, റിക്കാർഡോ ഒലിവേര തുടങ്ങിയ പ്രമുഖ താരങ്ങളും കൊച്ചിയിലെത്തിയ ആദ്യ സംഘത്തിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button