Uncategorized

ഇരിട്ടി ബ്ലോക്കിന്റെ നീരാളം പദ്ധതി: കാവുകളിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു

ഇരിട്ടി : തെളിനീരൊഴുകട്ടെ നല്ല നാളേക്കായ് എന്ന സന്ദേശത്തോടെ നീരാളം എന്ന പേരിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ജല സംരക്ഷണത്തിന് ജല സാക്ഷരതാ ക്യാമ്പയിന്റെ ഭാഗമായി കാവുകളും ആരാധനാലയങ്ങളും ജല സംരക്ഷണ ഇടങ്ങളാണെന്നും അവിടങ്ങളിലെ മരങ്ങൾ സംരക്ഷിക്കുന്നതിനും മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന്റെയും പ്രാധാന്യം അറിയിക്കുന്നതിനുമുളള നടപടി തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ കാവുകൾ വിദഗ്ത സംഘം സന്ദർശിച്ചു. തില്ലങ്കേരി പഞ്ചായത്തിലെ വേട്ടക്കൊരുമകൻ കാവിൽ നടന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള ഉദ്ഘാടനം ചെയ്തു.
ഭൂഗർഭ ജല വിതാനം ഉയർത്താനും ജല സക്ഷരതയും ജല സുരക്ഷയും ഉറപ്പു വരുത്താനും ജലമലിനീകരണം തടയാനും ലക്ഷ്യമിട്ടുള്ള ക്യാമ്പയിൻ പ്രവർത്തനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാവുകളിലെ ജൈവ വൈവിധ്യ സംരക്ഷണം, തോടുകളും പുഴകളും സംരക്ഷണം, പ്രകൃതിദത്ത കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തൽ, വൃക്ഷവല്കരണം വ്യാപിപ്പിക്കൽ, എന്നിവയിലൂന്നിയ പ്രവർത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ കാവുകളിലെ ചുമതപ്പെട്ടവരും പരിപാടിയിൽ പങ്കെടുത്തു.
ചടങ്ങിൽ തില്ലങ്കേരിപഞ്ചായത്ത് പ്രസിഡന്റ് മുരളീധരൻ കൈതേരി അധ്യക്ഷത വഹിച്ചു. സ്വാമിനാഥൻ ഫൗണ്ടേഷൻ ഫീൽഡ് കോർഡിനേറ്റർ ഡോ. ഹർഷിദ് പുൽപ്പറമ്പിൽ, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ അക്ഷര മധു, ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ജയപ്രകാശ് പന്തക്ക എന്നിവർ വിശദികരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുമേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി. ഷൈമ, പി.ഡി. മനീഷ, സി.സി. നൗഷാദ്, അംഗങ്ങളായ കെ. വേലായുധൻ, അജയൻ പായം, മനോജ് എം കണ്ടത്തിൽ, തില്ലങ്കേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. പ്രീത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.പൊന്നപ്പൻ , രവീന്ദ്രൻ, വിലങ്ങേരി കൃഷ്ണൻ, രലുനാഥ്, സി.എസ്. സനീഷ്, അനുശ്രീ, പി. ഷീബ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button