Uncategorized

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി, “ശുദ്ധീകരണത്തിൽ” നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

ദില്ലി: കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന് പരാതിയിൽ നിയമനടപടി കാര്യക്ഷമമല്ലെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിന്. കുറ്റക്കാർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്ന് പാ‍ർലമെന്റിൽ മന്ത്രിമാർ നൽകിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.ഇതിൻ്റെ അടിസ്ഥാനത്തിലാണ് എസ് സി എസ് ടി വിഭാ​ഗത്തിൽപ്പെടുന്ന 32 എം പിമാർ രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നത്. എന്നാൽ അന്വേഷണം ശരിയായ ദിശയിലെന്നാണ് ഉത്തരാഖണ്ഡ് സർക്കാ‍ർ വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിലും, ബംഗലുരുവിലുമായി 2 കേസുകളെടുത്തിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. ഉത്തരാഖണ്ഡിലും, ബംഗലുരുവിലുമായി 2 കേസുകളെടുത്തിട്ടുണ്ട്. ഇലക്‌ട്രോണിക് തെളിവുകൾ ശേഖരിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കുന്നു. ഉത്തരാഖണ്ഡിലെ ഹൽദ്വനിയിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാ‍ർ​ഗെ പങ്കെടുത്ത പൊതുറാലിക്ക് ശേഷം ശുദ്ധീകരൺ യ‍ജ്ഞം എന്ന നടത്തിയത്. ഇതിനെതിരെയാണ് പരാതി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button