Uncategorized
നിലമ്പൂർ പൊലിസ് സ്റ്റേഷനിൽ യുവാവിനെ മർദിച്ചതായി പരാതി

മലപ്പുറം: നിലമ്പൂർ പൊലിസ് സ്റ്റേഷനിൽ യുവാവിനെ മർദിച്ചതായി പരാതി. കാട്ടുമുണ്ട കുന്നുപുറം സ്വദേശി കാഞ്ഞിരാല ഹർഷിദിനാണ് മർദനമേറ്റത്. മർദനത്തിൽ പല്ല് ഇളകിയെന്നും കൈക്ക് ചതവുണ്ടായെന്നു ഹർഷിദ് ആരോപിച്ചു.നിലമ്പൂർ സ്റ്റേഷനിലെ സിപിഒ ഷഫീഖിനെതിരെയാണ് പരാതി. എന്നാൽ ഹർഷിദ് ആണ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്ന് പൊലിസ് പറയുന്നത്. ഹർഷിദിനെതിരെയും ഹർഷിദിന്റെ പരാതിയിലും വെവ്വേറെ കേസുകൾ എടുത്തു.
നേരത്തെ ആശുപത്രി ആക്രമിച്ചത് അടക്കം മറ്റു കേസുകളിലും ഹർഷിദ് പ്രതിയാണ്.




