Uncategorized

കളങ്കമേറ്റത് ബത്തേരി സ്റ്റേഷന്റെ സൽപേരിന്; നാണം കെട്ടത് ഒരു കൂട്ടം നല്ല പൊലീസുകാരും

ബത്തേരി:കാവലേറ്റയാൾകള്ളനായപ്പോൾ നാണം കെട്ടത് ഒരു കൂട്ടം നല്ല പൊലീസുകാരാണ്. കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിലേക്കുയർന്ന ബത്തേരിക്കു തൊണ്ടിമുതൽ മോഷണം ഏൽപിച്ചത് ചില്ലറ പരുക്കല്ല. ഇന്ത്യയിലെ മികച്ച പൊലീസ് ‌സ്റ്റേഷനുകളുടെ കണക്കെടുപ്പിൽ 2020 ൽ സംസ്ഥാനത്ത് രണ്ടാമതെത്തിയിരുന്നു ബത്തേരി. കരിഞ്ചന്തയിൽ മറിച്ചു വിറ്റാൽ 7 മുതൽ 14 ലക്ഷം വരെ കിട്ടുമെന്ന ആകർഷണം ഉണ്ടെങ്കിലും ഇത്തരം തൊണ്ടിമുതലുകൾ ഇനിയാരും അന്വേഷിച്ചു വരില്ലെന്ന ഉറപ്പു തന്നെയാകാം മോഷണത്തിനു പിന്നിൽ.ഹാൻസ്, കൂൾലിപ്, പാൻപരാഗ്, തുടങ്ങിയ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയാൽ കോടതി പിഴയിടുന്നതു വരെയാണ് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുന്നത്. പിഴയിട്ടുകഴിഞ്ഞാൽ പിന്നെ നശിപ്പിക്കാനുള്ള ഉത്തരവെത്തുകയാണ് ചെയ്യുക. എന്നാൽ പലപ്പോഴും ഇത്തരം ലഹരി ഉൽപന്നങ്ങൾ നശിപ്പിക്കുന്നതിൽ വീഴ്ചകളുണ്ടെന്നാണ് അറിയുന്നത്. കത്തിച്ചു കളയാൻ കഴിഞ്ഞില്ലെങ്കിൽ ചിലപ്പോൾ ടെറസിലോ മറ്റോ തുറന്നിടുകയാണ് ചെയ്യുക. മദ്യക്കുപ്പികൾ പിടിക്കുന്ന കേസിലും നശിപ്പിക്കുന്ന കാര്യത്തിൽ അലംഭാവമുണ്ടാകാറുണ്ട്. ചുരുക്കം ചില വിരുതൻമാരായ പൊലീസുകാർ ഇത്തരം ഉൽപന്നങ്ങൾ കൈക്കലാക്കി വേണ്ടപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കാറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button