Uncategorized

‘വെയിലത്തും മഴയത്തും ഞങ്ങളെ കിടത്താനാണ് ആഗ്രഹമെങ്കില്‍ അത് നടക്കട്ടെ’; സമരം തുടരുമെന്ന് വളര്‍മതി

തിരുവനന്തപുരം: എല്‍പിഎസ്ടി സമരവുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് സമര നേതാവ് വളര്‍മതി. വെയിലത്തും മഴയത്തും ഞങ്ങളെ കിടത്താനാണ് ആഗ്രഹമെങ്കില്‍ അത് നടക്കട്ടെ. സമരപ്പന്തല്‍ പൊളിച്ചു മാറ്റിയേ പറ്റൂ എന്ന നിര്‍ബന്ധമാണ് സര്‍ക്കാരിനെന്നും വളര്‍മതി പറഞ്ഞു. അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്‌തോട്ടെ. ഇത്രയും കാലവും ഇവിടെ നടപ്പാതയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നു. അതൊന്നും ഇതുവരെയും ആരും എടുത്തു മാറ്റിയിട്ടില്ല. പൊലീസ് അവരുടെ ഡ്യൂട്ടി ചെയ്‌തോട്ടെ, എന്നാല്‍ സമരത്തില്‍ നിന്ന് പിന്മാറാനില്ലെന്ന് വളര്‍മതി വ്യക്തമാക്കി.എല്‍പിഎസ്ടി സമരവേദി പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് നോട്ടീസ് നല്‍കിയിരുന്നു. സെക്രട്ടറിയേറ്റിനു മുന്‍പില്‍ ഫുട്പാത്ത് കയ്യേറി സമരം നടത്തുന്നുവെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഫ്‌ലക്‌സ് ബോര്‍ഡുകളും സമരവേദിയും പൊളിച്ചു മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നിരാഹാര സത്യാഗ്രഹത്തിന്റെ ഭാഗമായി നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡാണ് പൊളിച്ചു മാറ്റാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ടാം തവണയാണ് സമരത്തില്‍ പൊലീസ് നോട്ടീസ് കൈമാറുന്നത്. എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമര നേതാവ് വളര്‍മതിയ്ക്കാണ് നോട്ടീസ് കൈമാറിയിരിക്കുന്നത്. തുടര്‍നടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.അതേസമയം, പൊലീസ് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ വാക്കുകളാണെന്നും പൊലീസ് അവരുടെ ഡ്യൂട്ടി ചെയ്യുന്നതില്‍ വിരോധമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും വളര്‍മതി പ്രതികരിച്ചു.സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സമരം 127-ാം ദിവസവും തുടരുകയാണ്. സമരസമിതി നേതാവ് വളര്‍മതിയുടെ നിരാഹാരസമരം പതിനഞ്ചാം ദിവസവും പിന്നിട്ടു. ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്ന് വളര്‍മതി പറഞ്ഞിരുന്നു. പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ല. ഞങ്ങളോട് ഒരു ദയയും കാണിക്കാത്ത സര്‍ക്കാരിന്റെ ചികിത്സ വേണ്ട. സമരം കൂടുതല്‍ ശക്തമാക്കും. സര്‍ക്കാര്‍ അനാവശ്യമായി തങ്ങളെ പ്രകോപിപ്പിക്കുകയാണെന്നും വളര്‍മതി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button