Uncategorized

വണ്ടിപ്പെരിയാറിൽ വിനോദസഞ്ചാരികളുടെ അപകടയാത്ര: ജീപ്പ് പിടിച്ചെടുത്തു

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ സത്രം മൗണ്ടിന് സമീപം വിനോദസഞ്ചാരികളുമായി അപകടകരമായ രീതിയിൽ യാത്രചെയ്ത ജീപ്പ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. വാഹനം ഉപയോഗിച്ച് വിനോദസഞ്ചാരികൾ നടത്തിയ അപകടകരമായ ഡ്രൈവിംഗിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പീരുമേട് ആർടി ഓഫിസ് അധികൃതർ അടിയന്തര നടപടിയെടുത്തത്.

യാത്രക്കാരുടെയും മറ്റ് വാഹനങ്ങളുടെയും ജീവന് ഭീഷണിയാകുന്ന വിധത്തിൽ വാഹനം ഓടിച്ച സംഭവത്തിൽ ജീപ്പിന്‍റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അധികൃതർ റദ്ദാക്കി. കൂടാതെ നിയമലംഘനം നടത്തിയ ഡ്രൈവർക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചത്.

ഗതാഗത നിയമങ്ങളെക്കുറിച്ച് വിദഗ്ധ പരിശീലനം നേടുന്നതിനും നിശ്ചിത ദിവസം സാമൂഹിക സേവനത്തിൽ പങ്കാളിയാകുന്നതിനുമാണ് ഡ്രൈവർക്ക് നിർദേശം നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button