Uncategorized

സിന്നാർ കരാർ വേഗത്തിൽ നടപ്പാക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി; 2027 ജനുവരി മുതൽ വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: സിന്നാര്‍ വൈദ്യുതി കരാര്‍ പദ്ധതി വേഗത്തില്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. കരാര്‍ ഒപ്പിടുന്നത് വൈകുന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. 5.18 രൂപ നിരക്കില്‍ 540 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന ദീര്‍ഘകാല കരാറാണിത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എത്രയും പെട്ടന്ന് കരാറില്‍ ഒപ്പിടാന്‍ റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ഡല്‍ഹിയിലെത്തി എന്‍ടിപിസി ചെയര്‍മാനുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് കരാറില്‍ തീരുമാനമായത്. യൂണിറ്റിന് 5.18 രൂപയ്ക്ക് 540 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കുന്നതാണ് കരാര്‍. 270 മെഗാവാട്ട് വൈദ്യുതി വെറും അഞ്ച് രൂപ 18 പൈസ നിരക്കില്‍ കേരളത്തിന് തരാമെന്ന് മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ രാജമാണിക്യത്തിന് നേരത്തെ ഉറപ്പു ലഭിച്ചിരുന്നു. വൈദ്യുതി വാങ്ങല്‍ കരാറിന്റെ രേഖകള്‍ കെഎസ്ഇബിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ കെഎസ്ഇബി ഇതില്‍ തീരുമാനമെടുത്തില്ല. റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവില്‍ സിന്നാര്‍ വൈദ്യുതിയില്‍ ഉടന്‍ തീരുമാനം ഉണ്ടാക്കണമെന്നായിരുന്നു കമ്മീഷന്‍ പറഞ്ഞിരുന്നത്. എന്നിട്ടും തീരുമാനമെടുക്കാതെ മെല്ലെപ്പോക്ക് തുടരുകയായിരുന്നു.2027 ജനുവരി മുതല്‍ വൈദ്യുതി ലഭ്യമായിത്തുടങ്ങുന്ന മാര്‍ച്ച് ആകുമ്പോഴേക്കും സംസ്ഥാനത്തിന് 540 മെഗാവാട്ട് വൈദ്യുതി കിട്ടും. ഇതോടെ കേരളത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധിക്ക് വലിയൊരളവ് വരെ പരിഹാരമാകും. സിന്നാര്‍ കരാറില്‍ ഒപ്പുവെക്കുന്നതോടെ സാമ്പത്തികമായി വലിയ നേട്ടം കെഎസ്ഇബിക്കും ജനങ്ങള്‍ക്കും ഉണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button