എഡിറ്ററെ കസേരയിൽ നിന്നിറക്കി പൊലീസ് കയറിയിരുന്നു; റിപ്പോർട്ടർ ടിവി ഓഫീസ് റെയ്ഡിനെതിരെ പ്രതികരിച്ച് അരുൺ കുമാർ

റിപ്പോർട്ടർ ടിവി ഓഫീസ് റെയ്ഡിനെതിരെ പ്രതികരിച്ച് അരുൺ കുമാർ. എഡിറ്ററെ കസേരയിൽ നിന്നിറക്കി പൊലീസ് കയറിയിരുന്നുവെന്ന് അരുൺ കുമാർ വ്യക്തമാക്കി. എസ്ഐടി അഡ്മിൻ ഓഫീസിൽ എത്തേണ്ടതിന് പകരം ഡെസ്കിൽ കടന്നു കയറി അര മണിക്കൂർ സമയം ഫോൺ പിടിച്ചു വെച്ചെന്നും അദ്ദേഹം പറഞ്ഞു. ലാത്തിയും ക്യാമറയുമായാണ് പൊലീസ് എത്തിയത്. പുറത്ത് നിന്നുള്ള 2 വാർത്തകൾ മാത്രമാണ് സംപ്രേഷണം ചെയ്തത്. 50 മിനിറ്റാണ് വാർത്ത സംപ്രേഷണം തടസ്സപ്പെട്ടത്. മെന്റൽ ഹരാസ് മെന്റ് നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.നൂറ് ശതമാനം അന്വേഷണത്തോട് സഹകരിച്ചിരുന്നു. ഞങ്ങൾ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ജീവിച്ചവരല്ലെന്നും ശക്തമായ പ്രതിഷേധം ഉണ്ടാകണം അരുൺ കുമാർ കൂട്ടിചേർത്തു.
എഫ് ഐ ആർ ചോദിച്ചപ്പോൾ തട്ടിക്കൂട്ടിയ എഫ് ഐ ആർ തന്നതെന്ന് സ്മൃതി പരുത്തികാടും വ്യക്തമാക്കി. ജൂനിയർ ജേർണലിസ്റ്റുകളുടെ ഫോണുകൾ പിടിച്ചുവെച്ചു. യഥാർത്ഥത്തിൽ കൊടുക്കേണ്ട വാർത്തകൾ കൊടുക്കാൻ സാധിച്ചില്ല. പൊലീസ് അതിക്രമം മാത്രമാണ് സംപ്രേഷണം ചെയ്തത്. മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പ്രസംഗിച്ചവരാണ് മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെന്നും സ്മൃതി പറഞ്ഞു.




