‘എക്സാലോജിക് സിഎഫ്ഒ കള്ളപ്പണം കടത്തിയത് എ.കെ ആന്റണി അനുവദിച്ച ലീസിൽ, തിരുത്തിയ മൊഴിയിലൂടെ കോൺഗ്രസ്സും ലീഗും വിശുദ്ധരാകുന്നില്ല’

സിഎംആർഎൽ-എക്സാലോജിക് കേസിൽ ഇഡി മൊഴി വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി അഡ്വ കെ അനിൽകുമാർ. മൊഴി വ്യാജമാണെന്ന് സിഎംആർഎൽ സിഎഫ്ഒ സുരേഷ് കുമാർ വെളിപ്പെടുത്തിയെങ്കിലും എ.കെ.ആന്റണി അനുവദിച്ച ലീസിൻ്റെ കിക്ക്ബാക്കായാണ് കള്ളപ്പണം കടത്തിയതെന്ന വസ്തുത സുരേഷ്കുമാർ നിഷേധിച്ചിട്ടില്ലെന്നും അഡ്വ കെ അനിൽകുമാർ പറഞ്ഞു.
സുരേഷ് കുമാറിൻ്റെ മൊഴി 2024 ഏപ്രിൽ 15ന് ഇ ഡി അദ്ദേഹത്തെ പീഢിപ്പിച്ചുണ്ടാക്കി. ഒരു മാസത്തിനകം അത് തൻ്റെ മൊഴിയല്ല എന്നയാൾ സത്യവാങ്ങ്മൂലം നൽകി. രണ്ടു വർഷം മുമ്പ് ഇ ഡിക്ക് ആ സത്യവാങ്ങ്മൂലം നൽകിയ വസ്തുത ഇതു വരെ ഇഡി മറച്ചു വെച്ചു.
ഒരു വ്യാജ മൊഴി രണ്ടു വർഷം മുമ്പ്തിരുത്തിയിട്ടും അതു മറച്ചു വച്ച് ബലം പ്രയോഗിച്ച് പതിപ്പിച്ചു നേടിയ വ്യാജ മൊഴിയെ അടിസ്ഥാനമാക്കി ഇഡി വിജിലൻസിന് കത്തു നൽകി. അതിലാണ് ” 3.28 ” കോടി കൈക്കൂലി വാങ്ങിയെന്ന കഥ പിണറായിക്കെതിരെയുണ്ടാക്കിയതെന്നും അനിൽകുമാർ കുറിച്ചു.
കോൺഗ്രസ്സ് വെട്ടിലായി. സുരേഷ് കുമാറിൻ്റെ ആദ്യമൊഴി കള്ളമാണെങ്കിലും കള്ളപ്പണം തങ്ങൾ കടത്തിയെന്ന വസ്തുത അവർക്ക് സമ്മതിക്കേണ്ടി വന്നു. അത് കെ പി സി സി യുടെ കണക്കിലില്ല. എ.കെ.ആന്റണി അനുവദിച്ച ലീസിൻ്റെ കിക്ക്ബാക്കാണ് അതെന്നും തെളിഞ്ഞു.
മൊഴി വ്യാജമാണെന്നു തെളിയുമ്പോൾ എന്റെ കൈകൾ ശുദ്ധമാണെന്ന പിണറായിയുടെ വാക്ക് സത്യമാണെന്ന് തെളിയുന്നതായും കെ അനിൽകുമാർ പറയുന്നു.



