Uncategorized
പുതിയ ലേബർ കോഡ് പിൻവലിക്കുക; പാർലമെന്റ് മാർച്ച് നടത്താൻ സിഐടിയു

രാജ്യത്ത് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് പിൻവലിക്കുകയെന്ന ആവശ്യവുമായി പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങി സിഐടിയു. ഡിസംബർ 1 ചൊവ്വാഴ്ചയാണ് സിഐടിയു പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങുന്നത്. തൊഴിലാളികളെ അണിനിരത്തി പാർലമെന്റ മാർച്ച് സംഘടിപ്പിക്കുമെന്ന് സിഐടിയു വ്യക്തമാക്കി.എല്ലാ ഇന്ത്യൻ തൊഴിലാളികൾക്കും 42,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഉള്ള ഒഴിവുകൾ നികത്തുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിക്കും. ഒരു പണിമുടക്കും ഒരു സ്ഥാപനത്തിലും നടത്താൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുക പോലും വേണ്ടെന്നാണ് നിലവിൽ സർക്കാരിൻ്റെ നിലപാടെന്നും സിഐടിയു പറഞ്ഞു.



