Uncategorized
അഭിമന്യു കേസ്: നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ എറണാകുളം സെഷൻസ് കോടതിക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസിൽ നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ ഹൈക്കോടതിയുടെ നിർദേശം. വിചാരണ കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് നിര്‍ദേശം നൽകിയത്.അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഇനി സമയപരിധി നീട്ടി നല്‍കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിചാരണ അനന്തമായി നീളുന്നത് ചൂണ്ടിക്കാട്ടിയാണ് അഭിമന്യുവിൻ്റെ അമ്മ ഭൂപതി ഹൈക്കോടതിയെ സമീപിച്ചത്.




