Uncategorized

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ഗിരീഷിൻ്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം: ജില്ലാ സെക്രട്ടറി എം മെഹബൂബ്

സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അം​ഗം എം ​ഗിരീഷിൻ്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്. വസ്തുതാപരമല്ലെന്ന് കണ്ട് നേരത്തെ പെൻഡിങ്ങിൽ വെച്ച കേസ് ആണ് ഇത് എന്നും കള്ളക്കേസിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തതെന്നും എം മെഹബൂബ് പറഞ്ഞു.

കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഭരണ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ പ്രേരിതമായ വേട്ടയാടൽ നടക്കുന്നു. കേസ് വിശ്വസനീയമല്ലെന്നും കേസിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button