Uncategorized

വ്യാജരേഖകൾ സമർപ്പിച്ച് ബാങ്കിൽ നിന്ന് 1.48 കോടി തട്ടിയെന്ന് കേസ്; യുവതി അറസ്റ്റിൽ

മലപ്പുറം: വ്യാജരേഖകൾ സമർപ്പിച്ച് ബാങ്കിൽ നിന്ന് 1.48 കോടി രൂപ തട്ടിയെന്ന കേസിൽ യുവതി അറസ്റ്റിൽ. തുവ്വൂർ പായിപ്പുള്ള് സ്വദേശി മോനിഷ മോഹനനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.മഞ്ചേരിയിലെ സ്വകാര്യ ബാങ്ക് ശാഖയിൽ നിന്നാണ് പണം തട്ടിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വ്യാജ ആധാരവും നികുതി ചീട്ടും തയ്യാറാക്കി ബാങ്കിൽ സമർപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് കേസ്.

കേസിൽ മോനിഷ മോഹനൻ്റെ ഭർത്താവ് ശ്രീജിത്താണ് ഒന്നാം പ്രതി. ഇയാൾ നിലവിൽ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button