Uncategorized
പേരാവൂരിൽ അനധികൃത മദ്യവിൽപന: വീട്ടമ്മ പിടിയിൽ

പേരാവൂരിൽ അനധികൃതമായി മദ്യം വിൽപന നടത്തിയ കേസിൽ മണത്തണ അക്കത്താഴെ ഉന്നതിയിൽ എ കെ പത്മിനിയെ എക്സൈസ് സംഘം പിടികൂടി. അസിസ്റ്റൻ് എക്സൈസ് ഇൻസ്പെക്ടർ എൻ പത്മരാജൻ്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ ഏഴ് മണിയോടെ നടത്തിയ പരിശോധനയിലാണ് മദ്യം വിൽക്കുന്നതിനിടയിൽ ഇവർ പിടിയിലായത്. ഇവരിൽ നിന്നും മദ്യവും വിൽപന നടത്തി ലഭിച്ച പണവും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ബാബുമോൻ ഫ്രാൻസിസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വി എൻ രതീഷ്, കെ എ മജീദ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി എസ് ശ്യാം, കെ പി ജിഷ്ണുരാജ്, പി എസ് സോനുമോൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കാവ്യ ബാസു എന്നിവരും പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



