Uncategorized

സംസ്ഥാന സ്കൂൾ കായികമേള: തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ; മലപ്പുറം അത്‌ലറ്റിക്സ് ചാമ്പ്യന്മാർ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ. 2012 പോയിൻ്റുമായാണ് തിരുവനന്തപുരം കിരീടം നിലനിർത്തിയത്. 965 പോയിൻ്റ് നേടിയ തൃശ്ശൂർ ഓവറോൾ പോയിൻ്റ് നിലയിൽ രണ്ടാമതും 923 പോയിൻ്റ് നേടിയ മലപ്പുറം മൂന്നാംസ്ഥാനത്തും എത്തി. ഹാട്രിക് നേട്ടവുമായി അത്‌ലറ്റിക്‌ കിരീടം ഇത്തവണയും മലപ്പറും നിലനിർത്തി. 204 പോയിൻ്റോടെയാണ് മലപ്പുറത്തിൻ്റെ നേട്ടം. 161 പോയിൻ്റുമായി അത്‌ലറ്റിക്സിൽ പാലക്കാട് രണ്ടാമതും 109 പോയിൻ്റുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ ചാമ്പ്യൻപട്ടം ഐഡിയൽ സ്കൂളിനാണ്. ഇത് അഞ്ചാം തവണയാണ് ഐഡിയലിൻ്റെ കിരീടനേട്ടം. 75 പോയിൻ്റാണ് ഐഡിയൽ സ്കൂൾ നേടിയത്. 34 പോയിൻറ് നേടിയ പാലക്കാട് വടവന്നൂർ സ്കൂളാണ് രണ്ടാമത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button