Uncategorized

കാറിന്റെ ചില്ല് തകര്‍ത്ത് മുളക്‌പൊടി സ്പ്രേ ചെയ്തു; തൃപ്രയാറില്‍ വന്‍ കവര്‍ച്ചയെന്ന് പരാതി

തൃശ്ശൂർ: തൃപ്രയാറില്‍ കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ ആക്രമിച്ചു പണം തട്ടിയതായി പരാതി. തൃപ്രയാര്‍ പൈന്നൂര്‍ ആമലത്ത് കുളങ്ങര ക്ഷേത്രത്തിന് സമീപമാണ് സംഭവം. 6 ലക്ഷത്തിലധികം തുക ഇന്നോവയിലെത്തിയ സംഘം തട്ടിയെടുത്തെന്നാണ് പരാതി.

കാറിന്റെ ചില്ല് തകര്‍ത്ത് മുളക്‌പൊടി സ്േ്രപ ചെയ്താണ് പണം തട്ടിയതെന്നാണ് മൊഴി. തട്ടിപ്പിനിരയാവര്‍ പാലക്കാട് സ്വദേശികളാണ്. ഇവരെ ഇരുമ്പുവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചെന്നും പരാതിയുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അന്തിക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരാതിക്കാരില്‍ നിന്ന് വിശദമായ മൊഴി ശേഖരിച്ചിട്ടുണ്ട്.

അതേസമയം ഇവര്‍ ഇത്രയും പണവുമായി തൃപ്രയാര്‍ എത്തിയതെന്തിനെന്നതിലും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ വാഹന കച്ചവടക്കാരാണെന്നും വാഹനം വാങ്ങാനാണ് പണവുമായി എത്തിയതെന്നുമാണ് പരാതിക്കാര്‍ നല്‍കുന്ന വിശദീകരണം. ഇന്നോവയുടെ വാഹന നമ്പര്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. പരാതിക്കാര്‍ പണവുമായി തൃപ്രയാര്‍ എത്തുന്നത് അറിയാമായിരുന്ന മറ്റുള്ളവരെ കേന്ദ്രീകരിച്ചും പൊലീസി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button