Uncategorized
പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗർഭിണിക്ക് മരുന്നു മാറി നൽകി; അയേണിനുള്ള ഇഞ്ചക്ഷന് പകരം നൽകിയത് പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ

വയനാട് പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗർഭിണിയായ യുവതിക്ക് മരുന്നു മാറി നൽകിയെന്ന് പരാതി. അയേണിനുള്ള ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ മാറി നൽകിയതായി ആരോപണം. പനമരം കീഞ്ഞുകടവ് വട്ടുകുത്ത് റാഹിന ആഷിഖി ( 29 ) നാണ് ഇഞ്ചക്ഷൻ മാറി നൽകിയത്.




