Uncategorized

കോന്നിയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം; വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. കൊല്ലം നെടുമ്പന സ്വദേശി ആമിന ബീവി (31) ആണ് മരിച്ചത്. കോന്നി കൊല്ലൻപടിയിലായിരുന്നു അപകടം നടന്നത്.

പത്തനംതിട്ട ഭാഗത്തേക്ക് വന്ന കെ എസ് ആർ ടി സി ബസും പുനല്ലർ ഭാഗത്തേക്ക് പോയ കാറും ആണ് അപകടത്തിൽ പെട്ടത്. ആമിനയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് മരിച്ച ആമിന ബീവി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button