Uncategorized
റേഷൻകടയിൽ നിന്നും ലഭിച്ചത് ചെള്ള് നിറഞ്ഞതും മാലിന്യം കലർന്നതുമായ അരി; ഭക്ഷ്യയോഗ്യമല്ലാത്ത അരി നൽകിയെന്ന് പരാതി

ഇടുക്കി: റേഷന്‍ കടയില്‍ നിന്നും ലഭിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത അരിയെന്ന് പരാതി. ഇടുക്കി വാഴത്തോപ്പ് പേപ്പാറയിലെ റേഷന്‍ കടക്കെതിരെയാണ് യുവാവ് പരാതി നല്‍കിയത്. ഭക്ഷ്യയോഗ്യമല്ലാത്ത, ചെള്ള് നിറഞ്ഞതും കട്ടകെട്ടിയതും മാലിന്യങ്ങള്‍ കലര്‍ന്നതുമായ അരിയാണ് ലഭിച്ചതെന്നാണ് പരാതി.
അരിയുമായി ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിലെത്തിയാണ് യുവാവ് പരാതി നല്‍കിയത്. പിന്നാലെ ഭക്ഷ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കടയില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത 75 കിലോ അരി കൂടി കണ്ടെത്തി.




