Uncategorized

ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലുപേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ കൊ​ല​പ്പെ​ടു​ത്തി ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ഹോ​ട്ട​ൽ ഉ​ട​മ​യാ​യി​രു​ന്ന ന​രേ​ന്ദ്ര സാ​ഹു​വാ​ണ് (35) ഭാ​ര്യ സോം​ല​ത (30), മ​ക​ൾ കൃ​തി (10), മ​ക​ൻ കു​ഷ് (ആ​റ്) അ​മ്മ സ​ര​സ്വ​തി (55), എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ത​ല​യി​ൽ ചു​റ്റി​ക​യ്ക്ക് അ​ടി​ച്ച് ബോ​ധം​ക്കെ​ടു​ത്തി​യ ശേ​ഷം, ക​ത്തി​കൊ​ണ്ട് ക​ഴു​ത്ത് അ​റു​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മു​റി​യി​ൽ സോം​ല​ത​യു​ടെ​യും കു​ഷി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ളും മ​റ്റൊ​രു മു​റി​യി​ൽ സ​ര​സ്വ​തി​യു​ടെ​യും കൃ​തി​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളും ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ ത​ന്നെ ഇ​വ​ർ​ക്ക് വി​ഷാം​ശ​മോ ഉ​റ​ക്ക​ഗു​ളി​യോ ന​ൽ​കി മ​യ​ക്കി​യ ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന സം​ശ​യ​വും പൊ​ലി​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​ടു​ക്ക​ള​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ ചെ​റി​യ ഗ്ലാ​സ് കു​പ്പി​ക​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം വീ​ട് പു​റ​ത്തു​നി​ന്ന് പൂ​ട്ടി ന​രേ​ന്ദ്ര ബൈ​ക്കി​ൽ പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. പി​ന്നീ​ട് ചോ​പ്ഡ ക​ലാ​ൻ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു തൊ​ട്ടു​മു​മ്പ് ന​രേ​ന്ദ്ര​യു​യെ ബ​ന്ധു​വാ​യ ദീ​പ​ക് സിം​ഗി​നെ ഫോ​ണി​ൽ വി​ളി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് ചോ​പ്ഡ ക​ലാ​നി​ൽ എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്താ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ അ​ത് അ​ത്യാ​വി​ശ​മാ​ണെ​ന്ന് പ​റ​ഞ്ഞ് കോ​ൾ ക​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. ദീ​പ​ക് അ​വി​ടെ​യെ​ത്തി ന​രേ​ന്ദ്ര​യെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ൺ എ​ടു​ത്തി​ല്ല. തു​ട​ർ​ന്ന് ന​രേ​ന്ദ്ര​യു​ടെ വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ൾ വീ​ട് പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടു.

രാ​വി​ലെ പ​ത്തി​നു റെ​യി​ൽ​വേ ട്രാ​ക്കി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വി​വ​രം അ​റി​ഞ്ഞ ദീ​പ​ക്, പി​ന്നീ​ട് വീ​ണ്ടും ന​രേ​ന്ദ്ര​യു​ടെ വീ​ട്ടി​ലെ​ത്തി പൊ​ലി​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലി​സെ​ത്തി വീ​ടി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ​പ്പോ​ഴാ​ണ് നാ​ല് പേ​രു​ടെ കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ബി​സി​ന​സി​ലു​ണ്ടാ​യ ന​ഷ്ട​വും ക​ട​ബാ​ധ്യ​ത​യു​മാ​ണ് ന​രേ​ന്ദ്ര​യെ ജീ​വ​നൊ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നിഗമനം. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button