ഇന്ത്യയില്‍ നടക്കുന്നത് ജനാധിപത്യവിരുദ്ധ നടപടികള്‍’; പിണറായി വിജയന്‍

തിരുവനന്തപുരം: ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച് അഭിമാനം കൊള്ളാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ നടക്കുന്നത് ജനാധിപത്യവിരുദ്ധമായ നടപടികളെന്ന് പിണറായി വിജയന്‍. ലോകത്ത് നല്ല രീതിയില്‍ ജനാധിപത്യം പുലരുന്ന രാഷ്ട്രം ആയിട്ടാണ് ഇന്ത്യയെ കണ്ടതെന്നും അത്തരമൊരു രാഷ്ട്രത്തില്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും പിണറായി വിമര്‍ശിച്ചു.
പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പ്രതിഷേധത്തെ സര്‍ക്കാര്‍ തടയാന്‍ പാടില്ല എന്ന് സുപ്രീം കോടതി തന്നെ പറയുന്നുണ്ട്. 50ലധികം മെട്രോ സ്റ്റേഷന്‍ അടച്ചപ്പോഴാണ് ഇത് പറയേണ്ടി വന്നത്. സഞ്ചാര സ്വാതന്ത്ര്യം പ്രധാനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടും വില കല്‍പ്പിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അവര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചത് നടപ്പാക്കപ്പെട്ടുവെന്ന് പിണറായി വിമര്‍ശിച്ചു. സിപിഐഎം ജനറല്‍ സെക്രട്ടറിയാണ് സുപ്രീം കോടതിയുടെ മുന്നില്‍ ഈ പ്രശ്‌നം എത്തിച്ചത്. ഡല്‍ഹി മുഴുവന്‍ പൊലീസ് തടഞ്ഞിരിക്കുകയാണ്. സൈനിക അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എല്ലാം നിരന്നു നില്‍ക്കുകയാണ്. രാജ്യ തലസ്ഥാനം പൊലീസ് സ്റ്റേറ്റ് ആയി മാറിയ അവസ്ഥയാണുള്ളത്.




