കില്ലർ മരുമകൾ! ഭർതൃപിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകുന്നതിന് മുൻപ് വീട്ടുജോലിക്കാരനുമായി 309 ഫോൺവിളികൾ; കാത്തിരിക്കുന്നത് നൂറിലേറെ ചോദ്യങ്ങൾ

.
ലഖ്നൗ: കാൻപുരിലെ ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരന്റെ കൊലപാതകത്തിൽ പ്രതിയായ മരുമകളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കാൻപുർ സ്വദേശി വിനീത് മിനോച്ച(63)യുടെ ക്വട്ടേഷൻ കൊലപാതകത്തിലാണ് ക്വട്ടേഷൻ നൽകിയ മരുമകൾ ഷാലുവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.
15 ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാകും പൊലീസ് കോടതിയിൽ ആവശ്യപ്പെടുക. കൊലപാതകത്തിന്റെ ആസൂത്രണം, വീട്ടിലെ മുൻജോലിക്കാരനും കേസിലെ പ്രതിയുമായ വിശാലുമായി നടത്തിയ ആശയവിനിമയങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പൊലീസ് പ്രതിയിൽനിന്ന് ചോദിച്ചറിയും. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിലും അന്വേഷണമുണ്ടാകും. പ്രതിയെ വിശദമായി ചോദ്യംചെയ്യുന്നതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥർ നൂറിലേറെ ചോദ്യങ്ങൾ ഇതിനകം തയ്യാറാക്കിയതായാണ് റിപ്പോർട്ട്.
സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് കാൻപുരിലെ ആഡംബര ഫ്ളാറ്റിൽവെച്ച് വിനീത് മിനോച്ച കൊല്ലപ്പെട്ടത്. വിനീതിന്റെ മുൻ വീട്ടുജോലിക്കാരനായ വിശാലും കൂട്ടാളിയായ രാജ് കിഷോറും ചേർന്നാണ് കൊലപാതകം നടത്തിയത്. ഇവരുടെ അറസ്റ്റിന് പിന്നാലെയാണ് സംഭവം മരുമകളുടെ ക്വട്ടേഷനാണെന്ന് കണ്ടെത്തിയത്. ഇതോടെ വിനീത് മിനോച്ചയുടെ മകൻ സുഭ്രതിന്റെ ഭാര്യയായ ഷാലുവിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു




