Uncategorized

വരും ദിവസങ്ങളിൽ വസ്ത്രങ്ങള്‍ക്ക് തീവിലയാകും; വില്ലനായി ഇറാന്‍ യുദ്ധം, ആഗോള വസ്ത്രവിപണി കടുത്ത പ്രതിസന്ധിയില്‍

യുദ്ധത്തിന് മുന്‍പ് പരുത്തിയുടെ പകുതി വിലയായിരുന്നു പോളിസ്റ്ററിന്. എന്നാല്‍ ഇപ്പോള്‍ ചൈനയില്‍ പോളിസ്റ്റര്‍ വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. യുദ്ധം തുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പോളിസ്റ്റര്‍ നൂലിന് 25 ശതമാനത്തോളം വില വര്‍ദ്ധിച്ചു. പരുത്തി വിലയാകട്ടെ 2024 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലുമെത്തി. ഇതോടെ ആഗോള വസ്ത്രവിപണിയാകെ താറുമാറായിരിക്കുകയാണ്. നൂല്‍, ചായം, കെമിക്കലുകള്‍, എണ്ണ, ഗ്യാസ് തുടങ്ങി വസ്ത്രനിര്‍മാണത്തിന് ആവശ്യമായ എല്ലാറ്റിനും വില കൂടി.

നിര്‍മാതാക്കള്‍ക്ക് നഷ്ടം, ബ്രാന്‍ഡുകള്‍ക്ക് ആശങ്ക
ഒരു സാധാരണ ടി- ഷര്‍ട്ട് നിര്‍മിക്കുന്നതിന്റെ 60 ശതമാനം ചെലവും അസംസ്‌കൃത വസ്തുക്കള്‍ക്കാണ്. ഫാക്ടറികള്‍ക്ക് ലഭിക്കുന്ന ലാഭ വിഹിതമാകട്ടെ കേവലം 2-3 ശതമാനം മാത്രവും. വിലക്കയറ്റത്തിന്റെ ഭാരം മുഴുവന്‍ ചുമക്കുന്നത് ഈ നിര്‍മാതാക്കളാണ്.

ഏഷ്യന്‍ വിപണിയിലെ തകര്‍ച്ച
ലോകത്തെ ഏറ്റവും വലിയ വസ്ത്ര നിര്‍മാണ കേന്ദ്രങ്ങളിലൊന്നായ ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയില്‍ ജൂലൈയില്‍ 4.5% ഇടിവുണ്ടായി. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ ഇത് 10.5 ശതമാനം ആയിരുന്നു. മിഡില്‍ ഈസ്റ്റിലേക്കുള്ള ബംഗ്ലാദേശിന്റെ 800 ദശ ലക്ഷം ഡോളറിന്റെ വസ്ത്ര കയറ്റുമതി ഏറെക്കുറെ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ചെലവ് കൂടിയതോടെ പല ബ്രാന്‍ഡുകളും വസ്ത്രങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button