Uncategorized

കോട്ടയത്ത് മദ്യപിച്ച് വാഹനം ഓടിച്ച് കോൺഗ്രസ്‌ പ്രവർത്തകൻ; പിടിയിലായപ്പോൾ പൊലീസിന് നേരെ അസഭ്യവർഷം നടത്തിയതായി പരാതി

കോട്ടയം പള്ളിക്കത്തോട് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായ കോൺഗ്രസ്‌ പ്രവർത്തകൻ പൊലീസിനു നേരെ കയ്യേറ്റ ശ്രമവും അസഭ്യവർഷവും നടത്തിയതായി പരാതി. മുക്കാലി സ്വദേശിയും കോൺ​ഗ്രസ് പ്രവർത്തകനുമായി രഞ്ജിത്ത് ആണ് പൊലീസ് ഉദ്യോ​ഗസ്ഥരെ അസഭ്യം പറയുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തത്.

ബൈക്കോടിച്ച രഞ്ജിത്തിന്റെ സുഹൃത്തിനോട് ആൽക്കോമീറ്റർ സ്ലിപ്പിൽ ഒപ്പ് വെയ്ക്കാൻ ആവശ്യപ്പെട്ടത്തോടെ രഞ്ജിത്ത് പോലീസിനെ അസഭ്യം പറയുകയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കി വിട്ടില്ലെങ്കിൽ താൻ പ്രശ്നം ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിലവിൽ അറസ്റ്റ് ചെയ്ത് പ്രതിയെ റിമാൻഡ് ചെയ്തതായാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button