Uncategorized

ചായ കുടിക്കാൻ പോയതല്ലല്ലോ: ഇ ഡി നടപടിയിൽ പിണറായിയെയും റിയാസിനെയും പരിഹസിച്ച് അലൻ ഷുഹൈബ്

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണാ ടി എന്നിവർക്കെതിരെ എഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കത്ത് നൽകിയ പശ്ചാത്തലത്തിൽ ശ്രദ്ധേയമായി പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതിചേർക്കപ്പെട്ട അലൻ ഷുഹൈബിൻ്റെ ഫേസ്ബുക്ക് കുറിപ്പ്. യുഎപിഎ കേസിൽ അലനും താഹയും അറസ്റ്റിലായതിന് പിന്നാലെ പിണറായി വിജയൻ നടത്തിയ പരിഹാസം അതേപടി ആവർത്തിച്ചാണ് അലൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. പിണറായി വിജയനോടും റിയാസിനോയും വീണയോടും എനിക്ക് ഇത്രയേ പറയാനുള്ളു ചായ കുടിക്കാൻ പോയതല്ലല്ലോ എന്നായിരുന്നു ഫേസ്ബുക്കിൽ അലൻ പങ്കുവെച്ച കുറിപ്പിലുള്ളത്. ഇതിന് മറുപടിയായി കെ കെ രമ എംഎൽഎ രം​ഗത്തെത്തിയതും ശ്രദ്ധേയമായി. അല്ല പിന്നേ എന്നായിരുന്നു സ്മൈലി ഇമോജിയോടെയുള്ള കെ കെ രമയുടെ മറുപടി.

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൻ്റെ പേരിൽ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കേരള പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നടത്തിയ പരിഹാസമാണ് അലൻ്റെ പോസ്റ്റിന് ആധാരമായിരിക്കുന്നത്. പൊലീസ് നടപടിയെ ന്യായീകരിച്ച് രം​ഗത്തെത്തിയ പിണറായി വിജയൻ ‘അവർ ചായ കുടിക്കാൻ പോയപ്പോഴല്ല പൊലീസ് പിടിച്ചതെന്നും മാവോയിസ്റ്റുകൾ ആയതുകൊണ്ടാണ് നടപടിയെന്നും’ വാർത്താ സമ്മേളനത്തിൽ പരിഹാസ പൂർവ്വം പ്രതികരിച്ചിരുന്നു.പിണറായി വിജയനും മുഹമ്മദ് റിയാസും വീണ വിജയനും എതിരെ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഇഡി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റുമായി അലൻ ഷുഹൈബ് രം​ഗത്ത് വന്നത് സോഷ്യൽ മീഡിയയിലും വാദപ്രതിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button