Uncategorized

തെറ്റ് ചെയ്തിട്ടില്ല, മാപ്പ് എഴുതി നല്‍കാന്‍ പറയുന്നത് തന്ത്രം; സര്‍വകലാശാല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി വിദ്യാര്‍ഥികള്‍

കൊച്ചി: കാലടി സര്‍വകലാശാല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി, ഹൈക്കോടതിയിലെ ഹര്‍ജി പരിഷ്‌കരിച്ച് നല്‍കി വിദ്യാര്‍ഥികള്‍. നടപടി എടുത്തത് യൂണിവേഴ്‌സിറ്റി ചട്ടം പ്രകാരമല്ലെന്നും തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. മാപ്പ് എഴുതി നല്‍കാന്‍ പറയുന്നത് തന്ത്രമെന്നും ഹര്‍ജിയിലുണ്ട്. ഇതിനാലാണ് മാപ്പ് എഴുതി നല്‍കിയാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കാം എന്ന് പറയുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.മാപ്പ് എഴുതി നല്‍കാന്‍ പറയുന്നത് തന്ത്രമെന്നും ചെയ്യാത്ത തെറ്റ് ചെയ്തു എന്ന് വരുത്തി തീര്‍ക്കാനാണ് മാപ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.അതേസമയം, സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബെഞ്ചാണ് വാദം കേള്‍ക്കുക. മാപ്പ് പറയണം എന്ന് പറയുന്ന സര്‍വകലാശാലയുടെ സത്യവാങ്മൂലത്തിന് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കിയിട്ടുണ്ട്. മാപ്പ് പറയില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.

വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു കൂടെ എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. അതേസമയം, സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളുടെ നിരാഹാര സമരം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button