Uncategorized
പാലക്കാട് മംഗലം അണക്കെട്ട് തുറന്നു; ജാഗ്രതാ നിർദേശം

പാലക്കാട്ടെ മംഗലം ഡാമിന്റെ നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിൻ്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു. അഞ്ച് സെന്റീമീറ്ററാണ് ഷട്ടറുകൾ തുറന്നത്. 77.57 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി സംഭരണ ശേഷി. തുടർച്ചയായ മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് അപകടനില കടന്ന സാഹചര്യത്തിലാണ് ആറ് സ്‌പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ തുറന്നത്.
അണക്കെട്ടിലെ വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ലഭിക്കുന്ന മഴയുടെ തോതനുസരിച്ച് സ്‌പിൽവേ ഷട്ടറുകൾ 60 സെ. മീ. വരെ ഉയർത്തുമെന്ന് ജില്ലാ കളകർ അറിയിച്ചു. അണക്കെട്ടിനോട് ചേർന്നുള്ള പ്രദേശങ്ങളിലും അണക്കെട്ടിന്റെ താഴ്ന്ന ഭാഗത്തും പുഴയുടെ കരകളിലും താമസിക്കുന്നവരും പുഴയിലിറങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്‌ടർ നിർദേശിച്ചു.




