Uncategorized
കേരളാ തീരത്തെ എംഎസ്സി എൽസ കപ്പൽ അപകടം: അവശിഷ്ടങ്ങളുടെ നിലവിലെ അവസ്ഥയും അപകടസാധ്യതയും പരിശോധിക്കണം, നേവിയുടെ സഹായം തേടി മാരിടൈം ഡയറക്ട്രേറ്റ്

കൊച്ചി: കേരളാ തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്സി എൽസ കപ്പലിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാൻ നാവികസേനയുടെ സഹായം തേടി മാരിടൈം ഡയറക്ട്രേറ്റ്. കപ്പലിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാൻ നാവികസേനയുടെ സാങ്കേതിക സഹായമാണ് തേടിയിരിക്കുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് നടപടി. കപ്പൽ അവശിഷ്ടത്തിന്റെ നിലവിലെ അവസ്ഥ, സ്ഥാനം, ഘടനാപരമായ സുരക്ഷിതാവസ്ഥ, ഹാനികരമായ ചരക്കുകൾ അടങ്ങിയ കണ്ടെയ്നറുകളുടെ അവസ്ഥ എന്നിവ പരിശോധിക്കണം. അപകടസാധ്യതയും വിലയിരുത്തണം. ഇതിനായി സതേൺ നേവൽ കമാൻഡിന് കത്ത് നൽകിയിട്ടുണ്ട്. അപകടം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും കണ്ടെയ്നറുകൾ അടക്കം നീക്കം ചെയ്യാനായിട്ടില്ല.




