എല്‍പിഎസ്ടി സമരസമിതിയുമായി ചര്‍ച്ചക്ക് തയ്യാറായി സര്‍ക്കാര്‍; വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച

തിരുവനന്തപുരം: എല്‍പിഎസ്ടി സമരസമിതിയുമായി ചര്‍ച്ചക്ക് തയ്യാറായി സര്‍ക്കാര്‍. ഉദ്യോഗാര്‍ത്ഥികളുമായി വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ ഇടപെടലാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. നിരാഹാരത്തിന്റെ കാര്യത്തില്‍ തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം എന്ന് എസ് വളര്‍മതി അറിയിച്ചു.വളര്‍മതിയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണ്. വളര്‍മതിയുടെ ശരീരത്തിലെ മഗ്നീഷ്യം, സോഡിയം, ഷുഗര്‍, ഗ്ലൂക്കോസ് എന്നിവയുടെ അളവ് കുറയുകയാണെന്നും നിരാഹാരം അവസാനിപ്പിച്ചില്ലെങ്കില്‍ അവസ്ഥ മോശമാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടാതെ ഇന്ന് വളര്‍മതിയെ സന്ദര്‍ശിച്ച കളക്ടര്‍ അഞ്ചു കെ എസ് ഐഎഎസ് ആരോഗ്യസ്ഥിതി മോശമാണെന്നും നിരാഹാരം അവസാനിപ്പിച്ചില്ലെങ്കില്‍ ബോധക്ഷയത്തിലേക്ക് പോകുമെന്നും വളര്‍മതിയോട് പറഞ്ഞു.
എന്നാല്‍, വളര്‍മതിയുടെ നിരാഹാര സമരത്തില്‍ ബലപ്രയോഗത്തിലൂടെ ആരോഗ്യവകുപ്പ് ഒന്നും ചെയ്യിലെന്നും അവരുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രമേ ആരോഗ്യവകുപ്പ് തുടര്‍ കാര്യങ്ങള്‍ ചെയ്യുവെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളിധരന്‍ അറിയിച്ചു.




