Uncategorized

എന്തൊരു തട്ടിപ്പിത്…? പത്തനംതിട്ടയിലെ സിനിമാ തീയേറ്ററുകളിൽ പരിശോധന, പോപ്കോണിലും കോഫിയിലും അളവുകുറവ് കണ്ടെത്തി

പത്തനംതിട്ടയിൽ തീയേറ്ററുകളിൽ പരിശോധന. ലീഗൽ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പത്തനംതിട്ട നഗരത്തിൽ പ്രവർത്തിക്കുന്ന രമ്യ തീയറ്ററിൽ ഭക്ഷണസാധനങ്ങളിൽ തൂക്കക്കുറവ് കണ്ടെത്തി. പോപ്കോണിലും കോഫിയിലുമാണ് തൂക്കക്കുറവ് കണ്ടെത്തിയത്. 30 രൂപയ്ക്ക് 180 മില്ലി എന്ന് വിലവിവരപ്പട്ടികയിൽ സൂചിപ്പിച്ചിട്ടുള്ള കോഫി പരിശോധനയിൽ 100 മില്ലി മാത്രമെന്ന് കണ്ടെത്തി. തൂക്കക്കുറവിൽ നടപടി സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

സിവിൽ സപ്ലൈസ് വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേർന്നാണ് പരിശോധനകൾ ഏകോപിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ തിയേറ്ററുകളിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങളിൽ അളവിലും തൂക്കത്തിലും കുറവുണ്ടെന്ന പരാതികളെ തുടർന്നും അമിതവില ഈടാക്കുന്നതായി കണ്ടെത്തിയതിനെയും തുടർന്നാണ് ലീഗൽ മെട്രോളജി വകുപ്പ് പരിശോധന ശക്തമാക്കിയത്.പത്തനംതിട്ട നഗരത്തിൽ പ്രവർത്തിക്കുന്ന രമ്യ തിയേറ്ററിലാണ് ഭക്ഷണസാധനങ്ങളിൽ പ്രധാനമായും അളവുകുറവ് കണ്ടെത്തിയത്. ഇവിടെ വിൽക്കുന്ന പോപ്കോണിലും കോഫിയിലുമാണ് ക്രമക്കേട് സ്ഥിരീകരിച്ചത്. വിലവിവരപ്പട്ടികയിൽ 30 രൂപയ്ക്ക് 180 മില്ലി കോഫി നൽകുമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ 100 മില്ലി കോഫി മാത്രമാണ് അളവിൽ ഉണ്ടായിരുന്നത്
ഭക്ഷണസാധനങ്ങളിൽ അളവുകുറവ് കണ്ടെത്തിയ സംഭവത്തിൽ തിയേറ്ററിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button