Uncategorized

ജനല്‍ ചില്ലുകള്‍ അടിച്ചുപൊട്ടിക്കും… കുടിവെള്ള ടാങ്കിൽ കുളിക്കും; മട്ടാഞ്ചേരി സര്‍ക്കാര്‍ സ്കൂളില്‍ സാമുഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

സാമുഹിക വിരുദ്ധരുടെ ശല്യത്താല്‍ പൊറുതിമുട്ടി എറണാകുളം മട്ടാഞ്ചേരി ജിഎച്ച്എസ് എല്‍പി സ്കൂള്‍. സ്കൂള്‍ സമയം കഴിഞ്ഞാല്‍ സാമുഹിക വിരുദ്ധരുടെ സംഘം സ്കൂളില്‍ അതിക്രമിച്ചു കയറും. ജനല്‍ ചില്ലുകള്‍ അടിച്ചുപൊട്ടികും. നോട്ടീസ് ബോര്‍ഡ് തകര്‍ക്കും. സ്കൂളിലെ കുടിവെള്ള ടാങ്കില്‍ കയറി കുളിക്കും. അടുക്കളയില്‍ പാത്രങ്ങള്‍ വരെ നശിപ്പിക്കും. പൊലീസിന് പരാതി നല്‍കിയിട്ടും പരിഹാരമായില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. മക്കളെ സ്കൂളില്‍ വിടാന്‍ ഭയമാണെന്ന് രക്ഷിതാക്കളും പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button