Uncategorized
വലയില്‍ മീന്‍കുടുങ്ങിയെന്ന് വിശ്വസിപ്പ് കൂട്ടിക്കൊണ്ടുപോയി യുവതിയെ കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍

മലപ്പുറം: പുറത്തൂര്‍ പടിഞ്ഞാറേക്കര തിരൂര്പ്പുഴയില് ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. അമ്പലപ്പടി അണ്ടിപ്പാട്ടില്‍ ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്. തിരൂരില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ പൂക്കയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 37കാരിയായ ഫൗസിയയാണ് കൊല്ലപ്പെട്ടത്.
മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് പ്രതി കണ്ണൂരിലേക്ക് കടന്നെന്ന് പൊലീസ് മനസിലാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതിയെ തിരിച്ചറിഞ്ഞ ഒരാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂരില്‍ നിന്നും ഇയാളെ പിടികൂടിയത്. ഫൗസിയയുടെ കഴുത്തില്‍ വരിഞ്ഞുമുറുക്കിയ പാടുണ്ടെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.e




