Uncategorized

പുതുക്കലവട്ടത്തെ വീട്ടിൽ പൊലീസെത്തിയത് കൃത്യമായ വിവരം ലഭിച്ച ശേഷം; 39-കാരൻ അറസ്റ്റിൽ; വൻ ലഹരിമരുന്ന് ശേഖരം പിടികൂടി

കൊച്ചി: കൊച്ചി നഗരത്തിൽ ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുടെ വൻ ശേഖരം പിടിച്ചെടുത്തു. എളമക്കര പൊലീസ് പരിധിയിലെ പുതുക്കലവട്ടം പാറയിൽ റോഡ് പുളിക്കൽ വീട്ടിൽ ആൻസൺ ആന്റണി (39) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 30.430 ഗ്രാം എംഡിഎംഎ, 10.8 ഗ്രാം കഞ്ചാവ്, 1.40 ഗ്രാം ചരസ്സ് എന്നിവയാണ് പിടിച്ചെടുത്തത്.

പുതുക്കലവട്ടത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടുതൽ മയക്കുമരുന്ന് പിടിച്ചെടുത്തത്. കൃത്യമായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ആൻസൺ ആൻ്റണിയുടെ വീട്ടിൽ പരിശോധന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ലഹരിമരുന്ന് കമ്യേഴ്‌സ്യൽ അളവിലായതിനാൽ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ഡിസിപിമാരായ മോഹിത് റാവത്ത്, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാലിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും എംഡിഎംഎ എവിടെ നിന്ന് കിട്ടിയെന്നതടക്കം വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button