Uncategorized

മുഖ്യമന്ത്രി നറുക്ക് ആർക്ക്? കെ സി വേണുഗോപാലിന് 46 പേരുടെ പിന്തുണ, ചെന്നിത്തലയ്ക്ക് എട്ടും സതീശന് ആറും

മുഖ്യമന്ത്രി ആരാകും എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കെപിസിസി കൂടിക്കാഴ്ച പൂർത്തിയായി. യോ​ഗത്തിൽ നേതാക്കൾ തങ്ങളുടെ പിന്തുണ ആർക്കെന്ന് അറിയിച്ചു. കെ സി വേണു​ഗോപാലിനാണ് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്.

46 പേരാണ് കെ സി വേണുഗോപാലിന് പിന്തുണ അറിയിച്ചത്. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദേശിച്ചു. അതേസമയം ആറ് പേർ മാത്രമാണ് വി. ഡി. സതീശനെ പിന്തുണച്ചത്. മൂന്ന് പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്നും അറിയിച്ചു.
മുഖ്യമന്ത്രി കസേരയ്ക്കായുള്ള ഫ്ലക്സ് യുദ്ധവും ഒരുവശത്ത് തകൃതിയായി തുടരുന്നുണ്ട്. ചർച്ചകൾക്കിടയിലും കെപിസിസി ആസ്ഥാനത്തിന് മുന്നിൽ വീണ്ടും ഫ്ലക്സ് ഉയർന്നിരുന്നു. കെ സി വേണുഗോപാലിനെ പിന്തുണച്ചാണ് ഫ്ലക്സ്. കേരളം കെ സി നയിക്കട്ടെ എന്നാണ് ഫ്ലക്സ് ബോർഡിൽ. കെ സുധാകരനും കെ സി വേണുഗോപാലും ഒരുമിച്ചുള്ളതാണ് ഫ്ലക്സ് ബോർഡിലെ ചിത്രം.
ഇതിനിടെ കെ സി വേണുഗോപാലിനെ മുഖ്യമന്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരൻ ഹൈക്കമാൻ്റിന് കത്ത് നൽകി. നേരത്തെ വി ഡി സതീശനെതിരെ കെ സുധാകരൻ പ്രസ്താവന നടത്തിയിരുന്നു. പാർട്ടിയിൽ ഒരു സതീശൻ മാത്രമല്ല ഒരുപാട് സതീശന്മാരുണ്ടെന്നായിരുന്നു കെ സുധാകരന്റെ പരിഹാസം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button