Uncategorized

വളർമതിയോട് രാഹുലും പ്രിയങ്കയും മാപ്പ് പറയണം’, പ്രതിഷേധം ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി; കേരള സർക്കാരിന് വിമർശനം

ദില്ലി: കേരളത്തിലെ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്‍റെ പ്രതിഷേധം ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി. വളർമതിയെന്ന യുവതിക്ക് പൊതു മധ്യത്തിൽ മൊട്ടയടിക്കേണ്ടി വന്നുവെന്ന് ബിജെപി നേതാവ് ജി വി എൽ നരസിംഹ റാവു ചൂണ്ടിക്കാട്ടി. ലിസ്റ്റിൽ ഉണ്ടായിട്ടും നിയമനം ലഭിച്ചില്ല, എന്താണ് അവിടെ നടക്കുന്നതെന്നും പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് ആകുന്നില്ലെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി. രാഹുലും പ്രിയങ്കയും ഇത് കാണുന്നില്ലേ. ഇരട്ടത്താപ്പാണ് ഇരുവർക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം സർക്കാർ ആയതിനാൽ അവിടെ പോയി പ്രതിഷേധിക്കുന്നില്ല. എന്തുകൊണ്ട് കേരളത്തിൽ ഛാത്രോം കി ഗൂഞ്ച് നടത്തുനില്ല. വളർമതിയോട് രാഹുലും പ്രിയങ്കയും മാപ്പു പറയണം. അധികാരത്തിൽ വരും മുൻപ് സമരക്കാരെ മുഖ്യമന്ത്രി വി ഡി സതീശൻ പിന്തുണച്ചിരുന്നുവെന്നും ജി വി എൽ നരസിംഹ റാവു പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നും കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്നാരോപിച്ചാണ് സമര സമിതി നേതാവ് വളർമതി ഇന്നലെ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്.

തങ്ങൾക്ക് ജോലി നൽകുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് പറഞ്ഞ് സർക്കാർ ഒഴിയുകയാണെന്നും വളർമതി ആരോപിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങളിൽ വാചാലനായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി, പദവിയിലെത്തിയപ്പോൾ തങ്ങളെ പൂർണ്ണമായും അവ​ഗണണിക്കുകയാണെന്നും അവർ ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button