Uncategorized
ഗ്യാലനേജ് ഫീസ് കുത്തനെ കൂട്ടി; ബെവ്കോ വൻ സാമ്പത്തിക നഷ്‌ടത്തിലേക്ക്

.
തിരുവനന്തപുരം: ബെവ്കോ വൻ സാമ്പത്തിക നഷ്‌ടത്തിലേക്ക്. ഗ്യാലനേജ് ഫീസ് കുത്തനെ കൂട്ടിയതോടെ സർക്കാരിലേക്ക് അടച്ചത് 406 കോടി രൂപ അടക്കേണ്ടി വന്നതോടെയാണ് നഷ്ടമുണ്ടായത്. ഈ വർഷം 180 കോടി നഷ്‌ടമായി. 9 ലിറ്റർ മദ്യം വിൽക്കുമ്പോൾ 10 പൈസയായിരുന്നു നേരത്തെ ഗ്യാലനേജ് ഫീസ് അടക്കേണ്ടിയിരുന്നത്. എന്നാൽ, ഫീസ് 10 രൂപയാക്കി ഉയർത്തിയിരുന്നു. ഇതോടെ, 10 കോടി നികുതി അടച്ചിരുന്നത് 200 കോടിയായി ഉയർന്നു. രണ്ടു സാമ്പത്തിക വർഷമുള്ള 406 കോടി അടച്ചതോടെ ബെവ്ക്കോക്ക് സാമ്പത്തിക നഷ്‌ടമുണ്ടായി




