Uncategorized

കോഴിക്കോട്ടെ കായിക മാമാങ്കം; ലോങ് ജമ്പ് സബ് ജൂനിയർ ​ഗേൾസിൽ സ്വ‍ർണമെഡൽ നേട്ടവുമായി കോട്ടയം

കോഴിക്കോട്ടെ സംസ്ഥാന കായികമേളയിൽ ലോങ് ജമ്പ് സബ് ജൂനിയർ ​ഗേൾസിൽ സ്വ‍ർണമെഡൽ നേട്ടവുമായി കോട്ടയം. അനുഗ്രഹ കൃഷ്ണനാണ് ആദ്യസ്ഥാനത്തെത്തിയത്. 5 കിലോമീറ്റർ റേസ് വാക്ക് ജൂനിയർ ബോയ്സ് വിഭാ​ഗത്തിൽ കോഴിക്കോടിന്റെ അനന്ദു സി എസാണ് സ്വ‍ർണനേട്ടം കൊയ്തത്.

കായിക മേളയിൽ രാവിലെ നടന്ന ഫൈനൽ മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

(ഇവന്റ്, കാറ്റഗറി, സ്ഥാനം, പേര്, ജില്ല, പെർഫോർമെൻസ് ക്രമത്തിൽ)

5കി.മീ. റേസ് വാക്ക് ജൂനിയർ ആൺ

ഒന്നാം സ്ഥാനം: അനന്ദു സിഎസ്, കോഴിക്കോട് (23:29.41)
രണ്ടാം സ്ഥാനം: മുഹമ്മദ് റംസാൻ എംപി, മലപ്പുറം (23:45.96)
മൂന്നാം സ്ഥാനം: അഡോൺ വർഗീസ്, എറണാകുളം (23:53.84)
3കി.മീ. റേസ് വാക്ക് ജൂനിയർ പെൺ

ശിഖ കെ, മലപ്പുറം (15:07.22)
റൂബി റെയ്ഹാൻ സി, മലപ്പുറം (16:05.80)
ശ്രേയ ആർ, പാലക്കാട് (16:11.93)
ലോങ് ജമ്പ് സബ് ജൂനിയർ പെൺ

അനുഗ്രഹ കൃഷ്ണൻ, കോട്ടയം (5.01 മീറ്റർ)
തേജലക്ഷ്മി സി പി, കണ്ണൂർ (4.90)
സിധ സുരേഷ്, പാലക്കാട് (4.75)

ലോങ് ജമ്പ് സബ് ജൂനിയർ ആൺ

അഭിഷേക് കെപി, മലപ്പുറം (5.61 മീറ്റർ)
ശ്രീഹരി എം, തിരുവനന്തപുരം (5.58)
അഷ്ബിൻ സന്തോഷ്, കണ്ണൂർ (5.52)
ഡിസ്‌കസ് ത്രോ സബ് ജൂനിയർ ആൺ

അമേഘ് കൃഷ്ണ കെകെ, തൃശ്ശൂർ (37.74)
ആരോൺ ജോസഫ് അനീഷ്, കോഴിക്കോട് (35.94)
അലെയ്ൻ കൃഷ്ണ, തൃശ്ശൂർ (31.63)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button