Uncategorized

കുട്ടനാടിനെയും കോട്ടയത്തെയും ബാധിക്കും’; സർക്കാരിൻ്റെ സരൾ ബില്ലിനെ തള്ളി ജി സുധാകരൻ

യുഡിഎഫ് സർക്കാരിന്റെ സരൾ ബില്ലിനെ തള്ളി ജി സുധാകരൻ. സരൾ ബിൽ ഈ രൂപത്തിൽ നടപ്പിലാക്കരുതെന്നും നമ്മുടെ കൃഷി ഭൂമി നഷ്ടപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെയും ജി സുധാകരൻ രൂക്ഷവിമർശനം ഉന്നയിച്ചു. കുട്ടനാടിനെയും കോട്ടയത്തേയും ബാധിക്കും.നെൽവയൽ സംരക്ഷിക്കാൻ സമരം ചെയ്തവനാണ് താനെന്നും ജി സുധാകരൻ ഉന്നയിച്ചു. സരൾ ബില്ലിനെതിരെ പ്രതിപക്ഷവും രം​ഗത്തെത്തിയിട്ടുണ്ട്.ഈ സർക്കാരിൻ്റെ കാലത്ത് തന്നെ ഇതിൻ്റെ അപകടം ഉണ്ടാകും. ഇത് സാധാരണ ബിൽ അല്ല. കുട്ടിക്കളിയുമല്ല. ഇത് സരൾ ബിൽ അല്ല കരാള ബിൽ ആണ്. മുഖ്യമന്ത്രിക്ക് ഇത് നന്നായി അറിയാം. അല്ലെങ്കിൽ മനസിരുത്തി പഠിച്ചിട്ടില്ലെന്നും ജി സുധാകരൻ വിമർശിച്ചു. വനമേഖല, തണ്ണീർത്തടം, ഗ്രൗണ്ട് വാട്ടർ എന്നിവ നശിക്കാതിരിക്കാനുള്ള കരുതൽ വേണം. പ്രശ്നം ഇല്ല എന്ന് പറഞ്ഞാൽ മാത്രം പോരാ. സംരക്ഷണം ബില്ലിൽ എഴുതി വയ്ക്കണം. ഇല്ലെങ്കിൽ ഈ ബില്ല് യുഡിഎഫ് സർക്കാരിന്റെ ബാധ്യതയാകുമെന്നും അദ്ദേഹം വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button