Uncategorized
മീഡിയ വർക്കേഴ്‌സ് വെൽഫെയർ സൊസൈറ്റി കെ.കെ. കൃഷ്ണൻ സ്മാരക മാധ്യമപുരസ്‌കാരം സമ്മാനിച്ചു

കണ്ണൂർ: മീഡിയ വർക്കേഴ്‌സ് വെൽഫെയർ സൊസൈറ്റിയും വേങ്ങാട് സാന്ത്വനം ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ കെ.കെ. കൃഷ്ണൻ സ്മാരക മാധ്യമപ്രവർത്തക പുരസ്‌കാരം മാധ്യമപ്രവർത്തകനായ കെ.പി. അനിൽകുമാറിന് സമ്മാനിച്ചു.
കണ്ണൂർ കോളേജ് ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പത്മശ്രീ എസ്.ആർ.ഡി. പ്രസാദ് ഗുരുക്കളിൽ നിന്ന് കെ.പി. അനിൽകുമാർ പുരസ്‌കാരം ഏറ്റുവാങ്ങി. സാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.




