Uncategorized

പേരാവൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു

പേരാവൂർ :പേരാവൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് ആയ മുരിങ്ങോടിയിലെ പെരുമ്പുന്ന കരി യിൽ മേഖലയിലാണ് മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ച്ഒരാൾ മരണപ്പെടുകയും പതിനഞ്ചോളം പേർക്ക് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ രണ്ടുപേർ പേരാവൂർ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവർ മറ്റ് ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്. മേഖലയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്നതിനൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെയും മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ വീടുകളിൽ എത്തി ബോധവൽക്കരണം നടത്തുന്നുണ്ട്. ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന നിർദ്ദേശങ്ങൾ എല്ലാ വിഭാഗം ആളുകളും പാലിക്കണമെന്നും എല്ലാവരുടെയും വീടുകളും പരിസരങ്ങളും ശുചീകരിക്കണമെന്നും പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണൻ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് പേരാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ വി കെ ശ്രീജിത്ത്, ജെ എച്ച് ഐ രേഷ്മ, പഞ്ചായത്ത് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് ചാലാറത്ത് കെ പി അബ്ദുൽ റഷീദ്, കെ അംബുജാക്ഷൻ, ഷീബ ഗോപിനാഥ്, കെ ജെ ജോയിക്കുട്ടി, സ്മിത, ആശാവർക്കർ രജിത തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button