Uncategorized

‘ഇറങ്ങുന്ന വഴിക്കാണ് അപകടമുണ്ടായത്, സീന സുരക്ഷിതയാണ്’: ഭർത്താവ് മജ്നു

പത്തനംതിട്ട: നേപ്പാളില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹക സീന സാറ മജ്‌നു സുരക്ഷിതയെന്ന് ഭർത്താവ് മജ്‌നു എം. രാജന്‍. നേപ്പാളില്‍ നിന്നും ഫോണില്‍ അറിയിച്ചതാണെന്നും എന്നാല്‍, തിരികെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നും മജ്‌നു വ്യക്തമാക്കി.എംബസി ഉദ്യോഗസ്ഥനാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. സീന സുരക്ഷിതയാണെന്ന് പറഞ്ഞു. നെറ്റ്‌വര്‍ക്ക് ഇല്ല. കിട്ടിയാല്‍ തിരികെ വിളിക്കാമെന്നാണ് പറഞ്ഞത്. ബേസ് ക്യാമ്പില്‍ എത്തിക്കാണുമെന്നാണ് വിവരം. ഇറങ്ങുന്ന വഴിക്കാണ് അപകടം ഉണ്ടായതെന്നും മജ്‌നു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button