Uncategorized

നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതിയെ വെറുതെവിട്ടു; പ്രതിഷേധം, പൊലീസിനെതിരെ പരാതി

ആലുവയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെറുതെ വിട്ടതില്‍ പ്രതിഷേധം. കിഴക്കേ കടുങ്ങല്ലൂരില്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെയാണ് ബിനാനിപുരം പൊലീസ് വിട്ടയച്ചത്. പൊലീസ് നടപടിക്കെതിരെ പഞ്ചായത്ത് അംഗം ശ്രീകുമാര്‍ മുല്ലേപ്പിള്ളി മുഖ്യമന്ത്രി, ഡിജിപി, റൂറല്‍ എസ്‌പി എന്നിവര്‍ക്കു പരാതി നല്‍കി.

ചൊവാഴ്ച വൈകിട്ടായിരുന്നു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. സ്കൂള്‍ ബസില്‍ വന്നിറങ്ങിയ കുട്ടിയെ വഴിയരികില്‍ കാത്തുനിന്ന യു.സി. കോളേജ് സ്വദേശിയായ യുവാവ് ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കുതറി ഓടിയ കുട്ടി സമീപത്തെ തുണിക്കടയില്‍ അഭയം തേടി. പിന്നാലെ എത്തിയ യുവാവ്, കുട്ടിയുടെ അമ്മാവനാണെന്ന് അവകാശപ്പെട്ട് കടയില്‍നിന്ന് കുട്ടിയെ കൊണ്ടുപോകാന്‍ ശ്രമം തുടര്‍ന്നു. വന്നയാള്‍ തന്റെ ആരുമല്ലെന്ന് കുട്ടി പറഞ്ഞതോടെ കടയുടമയും ജീവനക്കാരും ചേര്‍ന്ന് യുവാവിനെ തടഞ്ഞുവച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button