Uncategorized

UDF മികച്ച വിജയം നേടും, മുഖ്യമന്ത്രി ആകാൻ മോഹമില്ല; പേരാവൂരിൽ നടന്നത് ശക്തമായ മത്സരം’; സണ്ണി ജോസഫ്

നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നല്ലൊരു വിജയം ഉണ്ടാകുമെന്ന് കരുതുന്നു. വാനോളം പ്രതീക്ഷയില്ല, ന്യായമായ പ്രതീക്ഷയുണ്ട്. എത്ര സീറ്റ് കിട്ടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പേരാവൂരിൽ ശക്തമായ മത്സരമാണ് നടന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി ആകാൻ തനിക്ക് മോഹമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

പേരാവൂരിൽ ശക്തമായ മത്സരമാണ് നടന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. പതിനായിരം ഭൂരിപക്ഷം കിട്ടുമെന്ന് പറഞ്ഞത് തിരഞ്ഞെടുപ്പു സമയത്തായിരുന്നു. പ്രചാരണ സമയത്ത് ഭൂരിപക്ഷം കുറയുമെന്ന് പറയാൻ പറ്റില്ലല്ലോയെന്ന് അദേഹം ചോദിച്ചു. വയനാട് ഫണ്ട്‌ പിരിവ് സംബന്ധിച്ചും അദേഹം പ്രതികരിച്ചു. വയനാട്ടിൽ കോൺ​ഗ്രസ് വീട് വെച്ച് നൽകുമെന്നും നികുതി പണം അല്ല പാർട്ടി പിരിച്ചതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

വീട് എവിടെയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് സണ്ണി ജോസഫ് പറ‍ഞ്ഞു. ജനങ്ങൾ ഇത്തരം ആരോപണങ്ങൾ ഒക്കെ തള്ളി കളഞ്ഞതാണെന്ന് അദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിലും സണ്ണി ജോസഫ് പ്രതികരിച്ചു. നടപടി ക്രമങ്ങൾ അനുസരിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കും. മുഖ്യമന്ത്രി ആകാൻ തനിക്ക് മോഹമില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button