കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 175 കടന്നു; രക്ഷാപ്രവർത്തനം പുരോഗിക്കുന്നു

ബൊഗോട്ട: കൊളംബിയയില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 175 കടന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. കെട്ടിടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിരവധി പേര് കുടുങ്ങി കിടക്കുകയാണ്. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ജിയോളജിക്കല്‍ സര്‍വീസ് റിപ്പോർട്ട് പ്രകാരം ഏകദേശം 79 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ഭൂചനത്തിന്റെ പ്രഭവകേന്ദ്രം സാന്‍ ജോസ് ഡെല്‍ പാല്‍മറിനടുത്താണ് എന്നാണ് റിപ്പോര്‍ട്ട്. ഇതേ പ്രദേശത്ത് തൊട്ടടുത്ത സമയങ്ങളില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം കൂടി ജിയോളജിക്കല്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പതിറ്റാണ്ടുകള്‍ക്കിടെ നടന്നതില്‍ രാജ്യത്തെ ഏറ്റവും ശക്തമായ ഭൂകമ്പമാണെന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കൊളംബിയന്‍ ഗവണ്മെന്റ് ഭൂചലനത്തെ ദേശീയ ദുരന്തമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്




