Uncategorized

ആൾമാറാട്ടം നടത്തി ഒളിവിൽ കഴിഞ്ഞ ലഹരിക്കേസ് പ്രതിയെ 13 വർഷത്തിന് ശേഷം പിടികൂടി കണ്ണൂർ സിറ്റി പോലീസ്

കണ്ണൂർ: ആൾമാറാട്ടം നടത്തി വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവന്ന മയക്കുമരുന്ന് കേസ് പ്രതിയെ 13 വർഷത്തിന് ശേഷം കണ്ണൂർ സിറ്റി പോലീസ് പിടികൂടി. ഇരിട്ടി കോളിത്തട്ട് സ്വദേശി ജോസിനെയാണ് പ്രത്യേക അന്വേഷണ സംഘം ആന്ധ്രാപ്രദേശിലെ ഒളിത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്.
2013-ൽ രജിസ്റ്റർ ചെയ്ത ലഹരിക്കേസിൽ പ്രതിയായതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് ആൾമാറാട്ടം നടത്തിയാണ് ഇത്രയും കാലം ഇയാൾ ആന്ധ്രയിൽ കഴിഞ്ഞുവന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ സമർത്ഥമായ നീക്കത്തിനൊടുവിലാണ് പ്രതി വലയിലായത്. ഇയാളെ കണ്ണൂരിലെത്തിച്ച് കോടതിയിൽ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button