Uncategorized

മലപ്പുറത്ത് കക്കൂസ് മാലിന്യം തളളാനെത്തിയവരെ തടഞ്ഞു; യുവാക്കളെ ലോറി ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമം

മലപ്പുറം: മലപ്പുറം നഗരത്തില്‍ കക്കൂസ് മാലിന്യം തളളാനെത്തിയവരെ തടയാന്‍ ശ്രമിച്ച യുവാക്കളെ ലോറിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. മലപ്പുറം മച്ചിങ്ങല്‍ ഭാഗത്ത് ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു സംഭവം. യുവാക്കള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കക്കൂസ് മാലിന്യം തളളുന്നത് കണ്ട് യുവാക്കള്‍ വാഹനം പിന്തുടര്‍ന്ന് തടയുകയായിരുന്നു. യുവാക്കളെ ഇടിച്ചുതെറിപ്പിച്ച് പോകാനാണ് ലോറിയിലുണ്ടായിരുന്നവര്‍ ശ്രമിച്ചത്. KL10AA 3031 നമ്പറിലുളള ടാങ്കറിലാണ് കക്കൂസ് മാലിന്യം തളളാനെത്തിയത്. മേഖലയില്‍ കക്കൂസ് മാലിന്യം തളളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. നഗരസഭയും പൊലീസും നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ലോറി യുവാക്കളെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button