Uncategorized

വിദ്യാർഥികൾ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നതിലുള്ള അസഹിഷ്ണുതയാണ് വലതുപക്ഷം സൈബർ ഇടങ്ങളിലൂടെ തീർക്കുന്നത്; പി എസ് സഞ്ജീവ്

എം ജി സർവകലാശാലാ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയമെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. തെരഞ്ഞെടുപ്പ് നടന്ന 98 ഇടങ്ങളിലും എസ്എഫ്ഐ വിജയിച്ചു. കോട്ടയത്ത് 32ൽ 27 ഇടത്തും വിജയം നേടിയ എസ്എഫ്ഐ, ജില്ലയിലെ മൂന്നു കോളേജുകൾ കെഎസ്യുവിൽ നിന്നും തിരിച്ചുപിടിച്ചു. ഇടുക്കിയിൽ 27ൽ 22 സീറ്റും നേടി. വർഗീയവാദികളുടെ വോട്ട് യഥേഷ്ടം വാങ്ങാൻ കെ എസ് യുവിന് കെ പി സി സി അനുമതി നൽകിയിരിക്കുകയാണെന്നും, വിദ്യാർഥികൾ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നതിലുള്ള അസഹിഷ്ണുതയാണ് വലതുപക്ഷം സൈബർ ഇടങ്ങളിലൂടെ തീർക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയ്ക്കെതിരെയും പി എസ് സഞ്ജീവ് ആഞ്ഞടിച്ചു. ഷാജി ഇപ്പോൾ മുസ്ലിം ലീഗിന്റെ സാധാരണ നേതാവല്ലെന്നും ഉത്തരവാദിത്തപ്പെട്ട മന്ത്രിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്ത്രീകളോട് വെറുപ്പും വിദ്വേഷവും വെച്ചുപുലർത്തുന്ന ഒരു മിസോജിനിസ്റ്റാണ് കെ എം ഷാജിയെന്നും, അദ്ദേഹത്തിൽ നിന്ന് പുറത്തുവന്നത് പുരുഷമേധാവിത്വത്തിന്റെ തികട്ടലാണെന്നും ഭരണഘടനാ ലംഘനമാണ് മന്ത്രി നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.മന്ത്രി ഒ ജെ ജനീഷ് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച സംഭവത്തെയും സഞ്ജീവ് പരിഹസിച്ചു. ചില നേരം ‘അമ്പി’, ചില നേരം ‘അന്യൻ’ എന്ന നിലപാടാണ് മന്ത്രിയുടേത്. പോസ്റ്റ് ഇട്ടത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിലാണെന്നും മന്ത്രി ആയതുകൊണ്ടാണ് പിൻവലിച്ചത് എന്നുമാണ് ഇതിന് നൽകിയ വിശദീകരണം. അമിത് ഷായ്ക്കെതിരെ ഒരു പ്രതിഷേധം സംഘടിപ്പിച്ചിട്ട് അത് മുന്നോട്ടുകൊണ്ടുപോകാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് സാധിക്കുന്നില്ലെന്നും, മുഖ്യമന്ത്രി അദ്ദേഹത്തെ വിലക്കിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button